Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിയന്‍ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍



മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റേയും, പാലാ അല്‍ഫോന്‍സാ കോളേജ് ഗാന്ധിയന്‍ പഠന കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പാലാ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ് അദ്ധ്യക്ഷയായിരുന്നു. ഗാന്ധിദര്‍ശനം 21-ാം നൂറ്റാണ്ടിന്റെ വികസന പ്രത്യാശ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ഡോ എം.പി മത്തായി നയിച്ചു. അല്‍ഫോന്‍സാ കോളേജ്  പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റെജിനാമ്മ ജോസഫ് ഗാന്ധിയന്‍ പഠന കേന്ദ്രം പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ്ജ്്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണന്‍, നഗരസഭാംഗം തോമസ് പീറ്റര്‍, കെ.ആര്‍ പ്രഭാകരന്‍പിള്ള. ആഷ്‌ലി തോമസ്, ഭാഗ്യ എം നായര്‍, സിസിലി പി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments