സംസ്ഥാന ഇന്റര്‍ ഐടിഐ കൗണ്‍സില്‍ ഭാരവാഹികള്‍ ചുമതലയേറ്റു. ഏറ്റുമാനൂര്‍ ഏറ്റുമാനൂര്‍ ഗവ. ഐടിഐയില്‍ വച്ചു നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ ആയി ധനുവച്ചപുരം ഐടിഐ ട്രെയിനി ആഷിക് പ്രദീപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രിന്‍സിപ്പാള്‍ സൂസി ആന്റണി സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍മാനായി വൈഷ്ണവ്. (കണ്ണൂര്‍), ജനറല്‍ സെക്രട്ടറി ആയി ശ്രെയസ് പ്രഭ (ചെങ്ങന്നൂര്‍ ), ജോയിന്റ് സെക്രട്ടറി ആയി അശ്വിന്‍. പി (കാളികാവ്, കോഴിക്കോട് ) എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ കെ. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ഇന്റര്‍ ഐടിഐ കൌണ്‍സില്‍ അഡൈ്വസര്‍ സജിമോന്‍ തോമസ് സ്വാഗതം ആശംസിച്ചു. സീനിയര്‍ സൂപ്രണ്ട് ഈ. കെ ഹാഷിം, ട്രെയിനിങ് ഓഫീസര്‍ കെ. ആര്‍. ജീമോന്‍, ട്രെയിനീസ് കൗണ്‍സില്‍ അഡൈ്വസര്‍ അലക്‌സ്. പി. പാപ്പച്ചന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീകുമാര്‍ വി. എം., ഐടിഐ കൗണ്‍സില്‍ ചെയര്‍മാന്‍ വിഷ്ണു. ടി. വടാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments