കാക്കാല സമുദായ സൊസൈറ്റി കോട്ടയം ജില്ലാ സമ്മേളനം ജൂലൈ 24 ഞായറാഴ്ച ഏറ്റുമാനൂരില്‍ നടക്കും. അതിരമ്പുഴ റോഡിലെ വെളിനാട് ശശി നഗറില്‍ നടക്കുന്ന സമ്മേളനം മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. കുടുംബസംഗമം ഉദ്ഘാടനം വനിതാ കമ്മീഷനംഗം അഡ്വ ഷിജി ശിവജി നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് കെഎസ് സദാശിവന്‍ അധ്യക്ഷനായിരിക്കും. അഡ്വ കെഎം സന്തോഷ്‌കുമാര്‍ മുഖ്യാതിഥിയായിരിക്കും. നഗരസഭാ അംഗം ഇഎസ ബിജു മുഖ്യപ്രഭാഷണം നടത്തും. കലാകായിക മല്‍സരങ്ങളുടെ ഉദ്ഘാടനം രാജേഷ് ചേനങ്കേരി നിര്‍വഹിക്കും. അഡ്വ സിആര്‍ സിന്ദഉമോള്‍ പഠനോപകരണവിതരണം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ രതീഷ് എം പുനലൂര്‍, കെഎം സദാശിവന്‍, കെഎസ് രഘു, രജനി ഗിരീശന്‍, രാജു കൈനകരി എന്നിവര്‍ പങ്കെടുത്തു.





0 Comments