കര്‍ഷക സംഘം കടുത്തുരുത്തി ഏരിയ സമ്മേളനം ജൂലൈ 22 മുതല്‍ 24 വരെ കാണക്കാരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. 22ന് കാര്‍ഷികപ്രദര്‍ശനവും കിടാരി പ്രദര്‍ശനവും നടക്കും ജില്ലാ സെക്രട്ടറി കെഎം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 23ന് നടക്കുന്ന കര്‍ഷക സെമിനാര്‍ ജില്ലാ പ്രസിഡന്റ് ആര്‍ നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് പതാക , കൊടിമര, ബാനര്‍ ജാഥകള്‍ സമ്മേളന നഗരിയിലെത്തും. 24ന് പ്രതിനിധി സമ്മേളനം പ്രൊഫ. എന്‍ റ്റി ജോസഫ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


.jpg)


0 Comments