Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷികവിളകളുടെയും കിടാരികളുടെയും പ്രദര്‍ശനം



കേരള കര്‍ഷകസംഘം കടുത്തുരുത്തി ഏരിയ സമ്മേളനത്തിന് മുന്നോടിയായി കാര്‍ഷികവിളകളുടെയും കിടാരികളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചു. കാണക്കാരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ അയ്മനം ബാബു നഗറിലാണ് സമ്മേളനം നടക്കുന്നത്. പ്രദര്‍ശനോദ്ഘാടനം കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കെഎം രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ജോര്‍ജ്ജ് കുളങ്ങര അധ്യക്ഷനായിരുന്നു. ടി.ടി ഔസേപ്പ്, ജോര്‍ജ്ജ് വര്‍ക്കി, കെഎം ഷാജി, റജി ലൂക്കോസ്, ബിന്‍സി സിറിയക്ക്, കാണക്കാരി അരവിന്ദാക്ഷന്‍, കെ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ശനിയാഴ്ച രാവിലെ കാര്‍ഷിക സെമിനാര്‍ നടക്കും. ഞായറാഴ്ച വൈകിട്ട് പ്രകടനവും സമാപനസമ്മേളനവും നടക്കും.




Post a Comment

0 Comments