കനത്ത മഴയില്‍ കോട്ടയം പൊന്‍പള്ളിയില്‍ കാറിനു മുകളില്‍ തെങ്ങ് കടപുഴകി വീണു. കാറിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കളത്തിപ്പടി കിടാരത്തില്‍ ജിനുവിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് തെങ്ങ് പതിച്ചത്. ഈ സമയം കാറിന് സമീപം വീട്ടുകാരാരും ഉണ്ടാകാതിരുന്നതിനാല്‍ വലിയ അപകടം ഉണ്ടാകാതെ രക്ഷപെട്ടു. ഞായറാഴ്ച രാവിലെയുണ്ടായ കനത്ത മഴക്കും, കാറ്റിനും ശേഷമാണ് മരം കാറിനു മുകളിലേക്ക് കടപുഴകി വീണത്. വൈദ്യുതി ബന്ധവും തകരാറിലായിരുന്നു.
0 Comments