വായന പക്ഷാചരണത്തിന്റെ താലൂക്ക് തല സമാപനം ജൂലൈ 7ന് ഏറ്റുമാനൂര്‍ എസ്.എം.എസ്.എം ലൈബ്രറി ഹാളില്‍ നടക്കും. കോട്ടയം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം  അഡ്വ സുരേഷ് കുറുപ്പ് നിര്‍വ്വഹിക്കും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം.ജി ശശിധരന്‍ അദ്ധ്യക്ഷനായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ലൈബറി പ്രസിഡന്റ് ജി പ്രകാശ്, സെക്രട്ടറി അഡ്വ പി രാജീവ്, ഡോ വി.ആര്‍ ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.