കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. 2022-23 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭരണസമിതിയാണ് ചുമതലയേറ്റത്. പ്രസിഡന്റ് ലയണ്‍ ജിജിമോന്‍ ജോണ്‍, സെക്രട്ടറി ലയണ്‍ ശ്രീജിത്ത് കെ നമ്പൂതിരി, ക്ലബ്ബ് അഡ്മിനിസ്‌ട്രേറ്റര്‍ ലയണ്‍ ടോമി ലൂക്കോസ്, ട്രഷറര്‍ ലയണ്‍ പ്രകാശ് ആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണമാണ് നടന്നത്. ലയണ്‍സ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലയണ്‍ മാത്യു വര്‍ഗീസ് അധ്യക്ഷനായിരുന്നു. എംജെഎഫ് ലയണ്‍ ഡോ സി.പി ജയകുമാര്‍ ഇന്‍സ്റ്റലേഷന്‍ ഓഫീസറായിരുന്നു. റീജിയണല്‍ ചെയര്‍മാന്‍ ലയണ്‍ ഉണ്ണി കുളപ്പുറം, സോണല്‍ ചെയര്‍മാന്‍ ലയണ്‍ വിന്‍സെന്റ് മാടവന എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം നേടിയ പാലിയേറ്റീവ് നഴ്‌സ് ഷീലാറാണിയെ ചടങ്ങിലാദരിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി ലയണ്‍സ് ക്ലബ്ബ് നല്കുന്ന ചികിത്സാ സാമഗ്രികള്‍ ഷീലാറാണി ഏറ്റുവാങ്ങി.
0 Comments