ക്ഷീരകര്‍ഷകര്‍ക്ക് നല്കി വന്നിരുന്ന സബ്‌സിഡി വെട്ടിക്കുറച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ പദ്ധതി കാലത്ത് ലിറ്ററിന് നാല് രൂപ സബ്‌സിഡി ലഭിച്ചിരുന്നത് ഇപ്പോള്‍ 3 രൂപയാക്കി കുറച്ചിരിക്കുകയാണ്. കാലിത്തീറ്റവില വര്‍ധിക്കുമ്പോള്‍ സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
0 Comments