മരങ്ങാട്ടുപള്ളി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. പ്രസിഡന്റ് കുര്യാച്ചന്‍ കോരംപുഴയ്ക്കല്‍, സെക്രട്ടറി നോബി തോമസ്, ട്രഷറര്‍ ജിമ്മി, അഡ്മിനിസ്‌ട്രേറ്റര്‍ ബെന്നി ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ചുമതലയേറ്റത്. എം.ജെ.എഫ് ലയണ്‍ പ്രൊഫസര്‍ ജെയിംസ് കെ ഫിലിപ്പ് ഇന്‍സ്റ്റലേഷന്‍ നിര്‍വ്വഹിച്ചു. ജസ്റ്റിന്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനായിരുന്നു. വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനം എം.ജെ.എഫ് ലയണ്‍ ജോ പ്രസാദ് കുളിരാനി നിര്‍വ്വഹിച്ചു. സോണറ്റ് അഗസ്റ്റിയന്‍, സിറിയക് ജോസഫ്, ഡോ ജെയ്‌സിന്‍ ജോസഫ്, ജോസഫ് സൈമണ്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments