ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലിലെ പ്രതിഷ്ഠാ വാര്‍ഷിക ചടങ്ങുകള്‍ നടന്നു. പ്രതിഷ്ഠ ദിനാചരണ ചടങ്ങുകളുടെ ഭാഗമായി ബ്രഹ്‌മകലശം, വിശേഷാല്‍ പൂജകള്‍ എന്നിവയും നടത്തി. ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി എം.കെ. ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച പ്രതിഷ്ഠദിന ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.
0 Comments