30 വര്‍ഷത്തിലേറെ കുറിച്ചിത്താനം പിഎസ് പിഎം ലൈബ്രറിയുടെ സെക്രട്ടറിയായിരുന്ന എന്‍ കൃഷ്ണന്‍നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് കൊണ്ട് അനുസ്മരണ സമ്മേളനം ലൈബ്രറി ഹാളില്‍ നടന്നു. ലൈബ്രറി പ്രസിഡന്റ് ഡോ സാജന്‍ സ്‌കറിയ പാലമറ്റം അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ജോണ്‍സണ്‍ പുളിക്കീല്‍ ഫോട്ടോ അനാച്ഛാദന കര്‍മം നിര്‍വഹിച്ചു. എസ് പി നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ജോസഫ് ജോസഫ്, എംഎസ് ഗിരീശന്‍ നായര്‍, വിഎസ് വിശ്വനാഥന്‍ നായര്‍, വിപി കൃഷ്ണന്‍കുട്ടി, ബാബു കാക്കാറുപള്ളില്‍, എം സരിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments