സ്‌കൂളിന് മുന്‍വശത്തെ പ്രധാന റോഡില്‍ സീബ്രാ ലൈനില്ലാത്തത് വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നു. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശത്താണ് സീബ്രാ ലൈനില്ലാത്തത്. സ്‌കൂളിലെ അധ്യാപകരാണ് രാവിലെയും വൈകിട്ടും കുട്ടികളെ റോഡ് കുറുകെ കടക്കാന്‍ സഹായിക്കുന്നത്. സീബ്രാലൈനുകള്‍ വരയ്ക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ വി.സി പ്രിന്‍സ് ആവശ്യപ്പെട്ടു. തിരക്കേറിയ ഈ ഭാഗത്ത് വാഹനങ്ങള്‍ അമിത വേഗതയിലെത്തുന്നതും തിരിച്ചടിയാണ്. നിരവധി തവണ സ്‌കൂള്‍ അധികൃതര്‍ പിഡബ്ല്യുഡി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടികളുണ്ടായിട്ടില്ല.
0 Comments