Breaking...

9/recent/ticker-posts

Header Ads Widget

പാലാ-പൊന്‍കുന്നം റോഡില്‍ വാഹനാപകടം - ഒരാള്‍ മരിച്ചു



കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരണമടഞ്ഞു. പാലാ-പൊന്‍കുന്നം റോഡില്‍ 2-ാം മൈലിന് സമീപം തിങ്കളാഴ്ച രാത്രി 11.45 -ഓടെയാണ് അപകടമുണ്ടായത്. പനമറ്റം -അക്കരക്കുന്ന് രാജേന്ദ്രന്‍ പിള്ള എന്ന 62-കാരനാണ് മരണമടഞ്ഞത്. പെരിക്കല്ലൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസുമായാണ് സ്‌കൂട്ടര്‍ കൂട്ടിയിടിച്ചത്. മഴ പെയ്തു കഴിഞ്ഞ സമയത്ത് സ്‌കൂട്ടര്‍ റോഡില്‍ തെന്നിയതാണ് അപകടത്തിന് കാരണമായത്. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. പൊന്‍കുന്നത്ത് ഹോട്ടല്‍ ജീവനക്കാരനായ രാജേന്ദ്രന്‍പിള്ള ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.




Post a Comment

0 Comments