കാടുകയറിക്കിടന്ന പാലാ മൃഗാശുപത്രി പരിസരം പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. മൃഗാശുപത്രി പരിസരം കാടുകയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായതോടെ ഇവിടെ എത്തുന്ന ആളുകള്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. മൃഗാശുപത്രിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശുചീകരണം നടത്തിയത്. നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫസര്‍ സതീഷ് ചൊള്ളാനി, കൗണ്‍സിലര്‍മാരായ പ്രിന്‍സ് വി.സി, മായാ രാഹുല്‍, സിജി ടോണി, ലിജി ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


.jpg)


0 Comments