Breaking...

9/recent/ticker-posts

Header Ads Widget

റോഡിലെ വെള്ളക്കെട്ടില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് വനിതാ പഞ്ചായത്ത് അംഗത്തിന് പരിക്കേറ്റു



റോഡിലെ വെള്ളക്കെട്ടില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് വനിതാ പഞ്ചായത്ത് അംഗത്തിന് പരിക്കേറ്റു. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ്  മെമ്പര്‍ ലിസി ജോസിനാണ് വഴിയിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റത്. കുറുപ്പുന്തറ - തോട്ടുവ റോഡില്‍ കാഞ്ഞിരത്താനം ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. തൊട്ടുപിന്നാലെ എത്തിയ ടോറസ് ഡ്രൈവര്‍,  വണ്ടി പെട്ടെന്ന് നിര്‍ത്തിയതിനെത്തുടര്‍ന്ന് ദുരന്തം ഒഴിവായി. വലുത് കാല്‍മുട്ടിനു കാര്യമായ പരിക്കേറ്റ പഞ്ചായത്തംഗം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.




Post a Comment

0 Comments