പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ നെല്ലാനിക്കാട്ടുപാറ കോളനിയിലെ നെല്ലാനിക്കാട്ടില്‍ അമല്‍ റെജി ആണ് പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഡോക്ടര്‍ അറിയിച്ചതനുസരിച്ച് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിക്കുകയായിരുന്നു. മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പാലാ എസ്എച്ചഒ ടോംസണ്‍ കെ.പി.യുടെ നേതൃത്വത്തില്‍ എസ്‌ഐ അഭിലാഷ് എം.ഡി., ഷാജി സെബാസ്റ്റ്യന്‍, ജസ്റ്റിന്‍, സുമിഷ് മക്മില്ലന്‍, ജോഷി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments