Breaking...

9/recent/ticker-posts

Header Ads Widget

മോഷണങ്ങള്‍ വ്യാപകമാകുന്നത് തടയാന്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്



മഴക്കാലത്ത് മോഷണങ്ങള്‍  വ്യാപകമാകുന്നത് തടയാന്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്. അയര്‍ക്കുന്നത് വ്യാപാരികള്‍ക്കും, റസിഡന്റ്‌സ് അസോസ്സിയേഷനുകള്‍ക്കുമായി പോലീസ് യോഗം വിളിച്ചു ചേര്‍ത്തു. മോഷണങ്ങള്‍ തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് എസ്.എച്ച്.ഒ ആര്‍ മധു വിശദീകരിച്ചു. രാത്രി കാലങ്ങളില്‍ വീടിനു ചുറ്റും മതിയായ പ്രകാശം ഉറപ്പു വരുത്തുക, വീടിന്റെ പിന്‍വാതിലുകള്‍ ബലപ്പെടുത്തി സുരക്ഷിതമാക്കുക, കഴിയുന്നത്ര ഇടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി അജിത് കുന്നപ്പള്ളി, റസിഡന്റ്‌സ് അസോസ്സിയേഷന്‍ ഭാരവാഹികളായ തോമസ് ഗോപാലന്‍, രാജഗോപാല്‍, ജോയി മറ്റത്തില്‍, എസ്.ഐ തോമസ് ജോര്‍ജ്ജ്, ബീറ്റ് ഓഫീസര്‍മാരായ പ്രശാന്ത്, രമിത് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments