പുന്നത്തുറ മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ ആഗസ്റ്റ് 21ന് ലക്ഷാര്‍ച്ചന നടക്കും. ലക്ഷാര്‍ച്ചനയുടെ ഫണ്ട് സമാഹരണത്തിനായുള്ള കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് ഭാഗവതാചാര്യന്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ വിവിധ ക്ഷേത്രം മേല്‍ശാന്തിമാരായ ചെമ്പകശ്ശേരിമന ഹരിനാരായണന്‍ നമ്പൂതിരി , ചിറക്കര ഇല്ലം സി.വി. വാസുദേവന്‍ നമ്പൂതിരി, മുട്ടത്തുമന ഗണേഷ് ഡി നമ്പൂതിരി, മഹേഷ് ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപ പ്രകാശനം നടത്തി.





0 Comments