Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഹിന്ദുമതപാഠശാല സംഘത്തിന്റ നേതൃത്വത്തില്‍ രാമായണ മാസാചരണം


 ഏറ്റുമാനൂര്‍ ഹിന്ദുമതപാഠശാല സംഘത്തിന്റ നേതൃത്വത്തില്‍ ജൂലായ് 17-മുതല്‍ ഓഗസ്റ്റ് - 16 വരെ രാമായണ മാസാചരണം നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹിന്ദു മതപാഠശാല പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ 17-ന് രാവിലെ 5.30ന്   ജിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ  രാമായണ മാസാചരണ പരിപാടികള്‍ ആരംഭിക്കും. ഉദ്ഘാടനം രാവിലെ 10-ന് പ്രൊഫ.പി.വി. വിശ്വനാഥന്‍ നമ്പൂതിരി നിര്‍വഹിക്കും. സംഘം പ്രസിഡന്റ് പി.ജി ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. കര്‍
ക്കിടകം 31- വരെ എല്ലാ ദിവസവം രാമായാണ പാരായണം. ആധ്യാത്മിക പ്രഭാഷണങ്ങള്‍ ,കുട്ടികള്‍ക്കായി രാമായണത്തെ അധികരിച്ച് വൈജ്ഞാനിക മത്സരങ്ങള്‍ എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘം പ്രസിഡന്റ് പി.ജി ബാലകൃഷ്ണപിള്ള , സെക്രട്ടറി അഡ്വ.എസ്. ശ്രീനിവാസന്‍ , എം .കെ .മുരളീധരന്‍ നായര്‍ , ആര്‍. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments