Breaking...

9/recent/ticker-posts

Header Ads Widget

കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ ചരക്ക് ലോറിയിടിച്ച് അപകടം.



ഏറ്റുമാനൂരില്‍ കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ ചരക്ക് ലോറിയിടിച്ച് അപകടം. പട്ടിത്താനം- മണര്‍കാട് ബൈപ്പാസ് റോഡില്‍ തവളക്കുഴി ജംഗ്ഷന് സമീപമാണ് രാവിലെ എട്ടു മണിയോടെ  അപകടമുണ്ടായത്.  ബൈപ്പാസ് റോഡില്‍ വള്ളിക്കാട് റോഡില്‍ നിന്നും ബൈപാസ് കുറുകെ കടക്കുവാന്‍ ശ്രമിച്ച വാഹനത്തില്‍ ഇടിക്കാതിരിക്കുവാന്‍ കണ്ടെയ്‌നര്‍ ലോറി ബ്രേക്ക് ചെയ്യുന്നതിനിടയിലാണ് മഴയില്‍ തെന്നി മാറി നിയന്ത്രണം വിട്ട ചരക്ക് ലോറി കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചു കയറിയത്. പട്ടിത്താനത്തു നിന്നും മണര്‍കാട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. 


അപകടത്തില്‍പ്പെട്ട ചരക്ക് ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെത്തുടര്‍ന്ന്  തവളക്കുഴിയില്‍ നിന്ന് വള്ളിക്കാട് റോഡിലേക്ക് പ്രവേശിക്കുന്ന ജംഗ്ഷനില്‍ ബൈപ്പാസ് റോഡിന്   നടുവിലായി അപകടത്തില്‍പ്പെട്ട ലോറി  കിടന്നത് മൂലം ഈ ഭാഗത്ത് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.  അപകടത്തില്‍പ്പെട്ട ചരക്ക് ലോറിയുടെ ബ്രേക്കു ജാം ആവുകയും ഓയില്‍ ലീക്കാവുകയും  ചെയ്തതോടെ വാഹനം  മാറ്റിയിടുന്നതിനും തടസ്സം നേരിട്ടു. അപകടത്തില്‍പ്പെട്ട  വാഹനം പ്രധാന റോഡില്‍ നിന്നും നീക്കുവാന്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കുവാന്‍ കഴിയാതെ വന്നതോടെ വാഹന യാത്രക്കാര്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയുമുണ്ടായി.

Post a Comment

0 Comments