Breaking...

9/recent/ticker-posts

Header Ads Widget

കുട്ടികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു



ലഹരിക്കെതിരെയുള്ള ബോധവല്കരണവുമായി സ്‌കൂള്‍ കുട്ടികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കാഞ്ഞിരമറ്റം ലിറ്റില്‍ഫ്‌ളവര്‍ എല്‍പി സ്‌കൂളാണ് ലഹരിയോട് വിട എന്ന ടെലിഫിലിം ഒരുക്കിയത്. കൊച്ചുകുട്ടികള്‍പോലും ലഹരിയ്ക്ക് അടിമപ്പെടുന്ന സാഹചര്യത്തില്‍ പുതുതലമുറയെ ലഹരിയുടെ സ്വാധീനത്തില്‍ നിന്നും മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടെലിഫിലിം ഒരുക്കിയതെന്ന് അധ്യാപകര്‍ പറഞ്ഞു. രണ്ടരമിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഹെഡ്മിസ്ട്രസ് സി.ലിന്‍സി അഗസ്റ്റിനും വിദ്യാര്‍ത്ഥികളുമാണ് അഭിനയിച്ചിരിക്കുന്നത്. അധ്യാപകരായ ഷൈനി ജോസഫ്, ഗീതു മാരിയറ്റ് അഗസ്റ്റിന്‍, ജ്യോതി സെബാസ്റ്റിയന്‍, മാര്‍ഷല്‍ മാത്യു എന്നിവരാണ് അണിയറ ശില്‍പികള്‍.




Post a Comment

0 Comments