ഏറ്റുമാനൂര്‍ നഗരസഭയിലെ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളെ കുറിച്ച് ഏകദിന ശില്‍പശാല നടന്നു. ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നഗരസഭാ ആരോഗ്യവിഭാഗം എന്നിവയുടെ നേതൃത്വത്തിലാണ് നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമായി ശില്‍പശാല സംഘടിപ്പിച്ചത്. ശില്‍പശാലയുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി അധ്യക്ഷയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വിഎസ് വിശ്വനാഥന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി പി ജോണ്‍, ബിനു ജോണ്‍, ഡെവിന്‍ ജോണ്‍, ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ രമേഷ്, അന്‍സ ഹുസൈന്‍, നോബിള്‍ സേവ്യര്‍, ശ്രേയ തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments