Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം എറണാകുളം റയില്‍പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു



കോട്ടയം എറണാകുളം റയില്‍പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈക്കം റോഡ് സ്‌റ്റേഷനും പിറവം റോഡ് സ്‌റ്റേഷനും ഇടയിലാണ് രാവിലെ ഏഴരയോടെ മരം വീണത്. പാലരുവി എക്‌സ്പ്രസിലെ യാത്രക്കാര്‍ ചേര്‍ന്ന് മരക്കമ്പ് വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പാലരുവി എക്‌സ്പ്രസ് കടന്നുപോകുമ്പോഴാണ് മരക്കമ്പ് വീണ് കിടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടത്. പൈലറ്റ് ഉടന്‍ തീവണ്ടി നിര്‍ത്തുകയും യാത്രക്കാരുടെ നേതൃത്വത്തില്‍ ഗതാഗത തടസ്സം നീക്കുകയുമായിരുന്നു. പാലരുവി എക്‌സ്പ്രസിന്റെ യാത്ര 20 മിനുട്ടോളം തടസ്സപ്പെട്ടു. വേണാട് എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ സമയക്രമം പാലിച്ച് ഇതേ പാതയിലൂടെ കടന്നുപോയി.




Post a Comment

0 Comments