ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഷഴ്‌സ് അസോസ്സിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിതരണ വ്യാപാരികളുടെ സംഗമം ഉണര്‍വ് 2022 കോട്ടയം വിന്‍സര്‍ കാസില്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാഗേഷ് ജെ മറ്റം അദ്ധ്യക്ഷനായിരുന്നു. എഫ്.എസ്.ഐ.ഡി.എ പ്രസിഡന്റ് അയ്യപ്പന്‍നായര്‍ മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.കെ തോമസുകുട്ടി മുഖ്യാതിഥിയായിരുന്നു. എ.കെ.ഡി.എ ജില്ലാ ജനറല്‍ സെക്രട്ടറി റ്റി.കെ രാജു കലവറ, സ്‌റ്റേറ്റ് സെക്രട്ടറി ബിനു മഞ്ഞളി, വത്സന്‍ മേനോന്‍, ബാലഗോപാല മേനോന്‍, എ.കെ.എന്‍ പണിക്കര്‍, അനില്‍ കൂട്ടുമ്മേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments