സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധവുമായി നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. കിടങ്ങൂരില്‍ നിന്നും ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു. നിര്‍ഭയ ഡയറക്ടര്‍ ഡോ എസ് അശ്വതി മുഖ്യപ്രഭാഷണം നടത്തി. കേരളത്തില്‍ സാമൂഹിക ജീര്‍ണതകളും പ്രതിസന്ധികളും രൂക്ഷമാകുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍കരണമാണ് ലക്ഷ്യമിടുന്നതെന്ന് ഡോ അശ്വതി പറഞ്ഞു. അക്രമങ്ങള്‍ വര്‍ധിച്ചാല്‍ തിരിച്ചടിക്കാന്‍ സ്ത്രീകള്‍ തയാറാകുമെന്നും അവര്‍ പറഞ്ഞു. നിര്‍ഭയ കോര്‍ഡിനേറ്റര്‍ സി.ജെ തങ്കച്ചന്‍, നിര്‍ഭയ സെക്രട്ടറി ജെസി എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചരണം നടത്തിയ വാഹന പ്രചാരണജാഥ അയര്‍ക്കുന്നത്ത് സമാപിച്ചു.
0 Comments