Breaking...

9/recent/ticker-posts

Header Ads Widget

വായന പക്ഷാചരണത്തിന്റെ ജില്ലാ താലൂക്ക് തല സമാപനം



വായന പക്ഷാചരണത്തിന്റെ ജില്ലാ താലൂക്ക് തല സമാപനം കിടങ്ങൂര്‍ പി കെ വി വനിതാ ലൈബ്രറിയില്‍ നടന്നു. ജില്ലാ ലൈബ്രറി കൗണ്‍സിലും മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍സ് വകുപ്പും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായാണ് സമാപന പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ  ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രന്ഥകാരനും കവിയുമായ എസ്പി നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വക്കേറ്റ് എന്‍ ചന്ദ്രബാബു ഐ വി ദാസ് അനുസ്മരണം നടത്തി. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്് ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ് വായന പക്ഷാചരണ സന്ദേശം നല്‍കി. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്്  ബോബി മാത്യു മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകരെ ആദരിച്ചു. തുല്യത പഠിതാക്കള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സിസ് , ബി ഹരികൃഷ്ണന്‍ , എന്‍ ഡി ശിവന്‍, അരുണ്‍കുമാര്‍, വി വി മാത്യു, കെ.എസ്  രാജു, സണ്ണി ഡേവിഡ് , ജോണ്‍സണ്‍ ജോസഫ് , പ്രഭാകരന്‍ ,കെ ആര്‍ മോഹനന്‍, കെ ജെ ജോണ്‍, എന്‍ എസ് ഗോപാലകൃഷ്ണന്‍ നായര്‍, സി കെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments