കനത്ത മഴയില്‍ വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഇടനാട് പാറത്തോട് വെള്ളാരംകുന്നേല്‍ ശ്രീനിവാസന്റെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മണ്ണിടിഞ്ഞത്. വീടിന്റെ ഷെയ്ഡ്, ഭിത്തി, ജനലുകള്‍, എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി. വീടിനുള്ളിലെ കിടപ്പു മുറിയിലാണ് കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നത്. കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
0 Comments