ജൂലൈ 16, 17 തീയതികളില്‍ അരുവിത്തുറയില്‍ വച്ച് നടക്കുന്ന വോളിബോള്‍ റഫറി ടെസ്റ്റിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമില്ലെന്ന് സംസ്ഥാന ടെക്‌നിക്കല്‍ കമ്മറ്റിയും റഫറീസ് ബോര്‍ഡും അറിയിച്ചു. വോളിബോള്‍ അസോസിയേഷനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതിനുള്ള അംഗീകാര നഷ്ടപ്പെട്ടിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതിനും, ടീം സെലക്ഷന്‍ , റഫറി ടെസ്റ്റ് എന്നിവ നടത്തുന്നതിനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടെക്‌നിക്കല്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോട്ടയം ഇടുക്കി ജില്ലാ വോളിബോള്‍ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റഫറി ടെസ്റ്റില്‍ പങ്കെടുത്ത് കായികതാരങ്ങള്‍ വഞ്ചിതരാകരുതെന്ന് സംസ്ഥാന ടെക്‌നിക്കല്‍ കമ്മറ്റിയംഗം ജെയ്‌സണ്‍ പുത്തന്‍കണ്ടം, റഫറീസ് ബോര്‍ഡ് കമ്മറ്റിയംഗങ്ങളായ പ്രൊഫസര്‍ രജ്ഞിത്ത് സെബാസ്റ്റിയന്‍, ബാബു ഇരുവേലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
0 Comments