ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫ് കേരള കോട്ടയം ജില്ലാ കമ്മറ്റി ഓഫീസ് കാണക്കാരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം സാജ് സുരേഷ് നിര്‍വഹിച്ചു. ഇതോട് അനുബന്ധിച്ച് നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇ ബിനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെയ്‌സ് തോമസ് അധ്യക്ഷനായിരുന്നു. കാരുണ്യനിധി സമ്മാക്കൂപ്പണ്‍ വിതരണോദ്ഘാടനം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക് നിര്‍വഹിച്ചു. പ്രകാശ് ഞീഴൂര്‍, റഹീം കുഴിപ്പുറം, പിഎംഎച്ച് ഇക്ബാല്‍, സിപി ദാസന്‍, റോബര്‍ട്ട് മാത്യു, ബിജു കാണക്കാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments