Breaking...

9/recent/ticker-posts

Header Ads Widget

തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് സജി മഞ്ഞക്കടമ്പില്‍



തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. അലത്ത് തിരിഞ്ഞ് നടക്കുന്ന നായ്ക്കള്‍ കടിച്ച് പേവിഷബാധ ഏറ്റ്  മനുഷ്യന്‍ മരിക്കുമ്പോള്‍ തെരുവുനായ്ക്കളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുന്നത് ആരുടെ താല്‍പ്പര്യമാണ് എന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സജി ആവശ്യപ്പെട്ടു. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചതു പോലെ  തെരുവുനയ്ക്കളെയും ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ച് ഉന്മൂലനം ചെയ്യണമെന്നും സജി പറഞ്ഞു. കേരളാ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം കളക്ട്രേറ്റിന് മുന്നില്‍ വളര്‍ത്ത് നായ്ക്കളുമായി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കില്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഹൈ പവര്‍ കമ്മിറ്റി അംഗങ്ങളായ വി ജെ ലാലി, പ്രിന്‍സ് ലൂക്കോസ്, പ്രാസാദ് ഉരുളി കുന്നം, ജോയി ചെട്ടിശേരി, കുര്യന്‍ പി കുര്യന്‍, ജോയി സി കാപ്പന്‍ , അഭിലാഷ് കൊച്ചുപറമ്പില്‍, രാജന്‍ കുളങ്ങര, ജോമോന്‍ ഇരുപ്പക്കാട്ട്, ഷിനു സെബാസ്റ്റ്യന്‍,പ്രതിഷ് പട്ടിത്താനം, ലിറ്റോ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 




Post a Comment

0 Comments