Breaking...

9/recent/ticker-posts

Header Ads Widget

പള്ളിക്കുന്ന് ഭാഗം അപകടമേഖല ആകുന്നു



ഷട്ടര്‍ കവല അരിവാകുറിഞ്ഞി പേരൂര്‍ റോഡില്‍, മീനച്ചിലാറിനോട് ചേര്‍ന്ന പള്ളിക്കുന്ന് ഭാഗം അപകടമേഖല ആകുന്നു.  ഈ ഭാഗത്ത് കൈവരികളും സംരക്ഷണഭിത്തിയും ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മേജര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും പിഡബ്ല്യുഡിയും ഇക്കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കാന്‍ വൈകുന്നത് പ്രതിഷേധത്തിനു കാരണമാകുന്നുണ്ട്.  നഗരസഭ പ്രദേശത്ത്  സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രദേശം വിജനമാണ്.  സ്ഥലപരിചയമില്ലാത്ത വാഹനയാത്ര ഇതുവഴിയെത്തിയാല്‍ അപകടസാധ്യത ഏറുകയാണ്. ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്. വിഷയം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുമെന്ന് കൗണ്‍സിലര്‍ പ്രിയ സജീവ് പറഞ്ഞു.




Post a Comment

0 Comments