Breaking...

9/recent/ticker-posts

Header Ads Widget

വിനായക ചതുര്‍ത്ഥി മഹോല്‍സവം ഉണ്ണിയൂട്ടും ആഗസ്റ്റ് 31ന്



പാലാ കടയം ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി മഹോല്‍സവം ഉണ്ണിയൂട്ടും ആഗസ്റ്റ് 31ന് നടക്കും. ക്ഷേത്രത്തില്‍ ദേവപ്രശ്‌ന വിധി പ്രകാരമുള്ള സര്‍പ്പബലി ആഗസ്റ്റ് 30ന് നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആമേടമംഗലത്ത് ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് സര്‍പ്പബലി ചടങ്ങുകള്‍ നടക്കുന്നത്. വിനായക ചതുര്‍ത്ഥി ദിനത്തില്‍ രാവിലെ നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് കല്ലംപള്ളി ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. ഇടയാറ്റ് ബാലഗണപതിയുടെ ഇഷ്ടവഴിപാടായ ഉണ്ണിയൂട്ട് രാവിലെ 11ന് ആരംഭിക്കും. തുടര്‍ന്ന് മഹാപ്രസാദമൂട്ടും നടക്കും. ചെമ്പൈ സംഗീതസഭയുടെ ആഭിമുഖ്യത്തില്‍ ഗണേശ സംഗീതോല്‍സവും സംഘടിപ്പിച്ചിട്ടുണ്ട്്. ക്ഷേത്രം ഭാരവാഹികളായ പിബി ഹരികൃഷ്ണന്‍, കെആര്‍ വിനേഷ്, കെടി മനോജ്, പികെ പങ്കജാക്ഷന്‍, പികെ സോമന്‍, ടിഎന്‍ രാജന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 




Post a Comment

0 Comments