Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേത്ര ശ്രീകോവിലിനായുള്ള മരം മുറിക്കല്‍ ചടങ്ങ് നടന്നു



കിടങ്ങൂര്‍ സൗത്ത് ശ്രീ വീരഭദ്ര മീനാക്ഷി കോവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്ര ശ്രീകോവിലിനായുള്ള മരം മുറിക്കല്‍ ചടങ്ങ് നടന്നു. തന്ത്രിമാരായ ഇഞ്ചൂരില്ലത്ത് പി.വി വിഷ്ണു നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി, സ്ഥപതി മോഹനന്‍ ആചാരി, മേല്‍ശാന്തി സജു നമ്പൂതിരി, ദൈവജ്ഞന്‍ കുടമാളൂര്‍ ഹരിഹരന്‍ ആചാരി എന്നിവരുടെ കാര്‍മികത്വത്തിലാണ് വാസ്തുപൂജ, വൃക്ഷപൂജ ചടങ്ങുകള്‍ നടന്നത്. കിടങ്ങൂര്‍ സൗത്ത് പുറത്തെനെടുങ്ങോടിയില്‍ എന്‍.കെ തങ്കമണി ആചാരിയുടെ പുരിയിടത്തില്‍ നിന്നുമാണ് വൃക്ഷപൂജയ്ക്ക് ശേഷം മരം മുറിച്ചത്.




Post a Comment

0 Comments