Breaking...

9/recent/ticker-posts

Header Ads Widget

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ



എം.ജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മൂഴുവന്‍ സീറ്റുകളും നേടിയ എസ്.എഫ്.ഐ വിജയഹ്ലാദ പ്രകനടത്തിനിടിയിലും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനര്‍ ഉയര്‍ത്തി. പ്രകടനത്തെ തുടര്‍ന്ന് നടന്ന യോഗം ഉദ്ഘാടനം ചെയ്ത എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചു. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമാണെന്നും ഗവര്‍ണറെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചാന്‍സലറുടെ കുപ്പായമിട്ട് മോഹന്‍  ഭഗവതിന്റെ തീരുമാനം നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെങ്കില്‍ സര്‍വകലാശാലയില്‍ കാലുകുത്താന്‍ ഗവര്‍ണറെ അനുവദിക്കില്ലെന്നും ആര്‍ഷോ പറഞ്ഞു.




Post a Comment

0 Comments