Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു



പാലാ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ അല്‍ഫോന്‍സാ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ജീവിതത്തില് ലക്ഷ്യബോധത്തോടെ മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കോളേജ് ബര്‍സാര്‍ ഫാ ജോസ് പുളിവയലില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ ഡോ.സിസ്റ്റര്‍ റെജീനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. നിഷാ ജോസ് കെ മാണി മുഖ്യഥിതിയായി പങ്കെടുത്തു. ലൈഫ് കോച്ചുകളായ റീനു സെബാസ്റ്റ്യന്‍, എ.ഡി സുരേഷ് ബാബു തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. പാലാ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് ഷാജി ഓസ്റ്റിന്‍, വൈസ് പ്രസിഡണ്ട് സന്തോഷ് മാട്ടേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments