വലവൂര്‍ ഗവ യു.പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അനഘ ജെ കോലോത്തിന് സ്വീകരണം നല്‍കി. കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അനഘയെ പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി മുണ്ടന്താനത്ത്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആനിയമ്മ ജോസ്, പഞ്ചായത്തംഗം ഗിരിജാ ജയന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍.വൈ, എസ്എംസി ചെയര്‍മാന്‍ കെ.എസ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments