Breaking...

9/recent/ticker-posts

Header Ads Widget

കേരള വിശ്വകര്‍മ്മ സഭ കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ ദിനാചരണം നടന്നു.



കേരള വിശ്വകര്‍മ്മ സഭ കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍  വിശ്വകര്‍മ ദിനാചരണം നടന്നു.  അതിരമ്പുഴ എന്‍.എസ്.എസ് കരയോഗം ഹാളില്‍ കോട്ടയം  യൂണിയന്‍തല ഉദ്ഘാടനം യൂണിയന്‍ പ്രസിഡണ്ട് വി.കെ അനൂപ് കുമാര്‍ നിര്‍വഹിച്ചു. യൂണിയന്‍ സെക്രട്ടറി മുരളി തകടിയേല്‍  അധ്യക്ഷനായിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം പഞ്ചായത്ത് അംഗം ബേബിനാസ് അജാസ്  നിര്‍വഹിച്ചു. സംഘടനാ നേതാക്കളായ സോമന്‍ മറ്റക്കര, രാജു കെ.എസ്, രാമചന്ദ്രന്‍ കെ.എന്‍,  മധു ളക്കാട്ടൂര്‍, കെ.എന്‍ കുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. താലൂക്ക് യൂണിയന്‍ വിശ്വകര്‍മ്മജര്‍ക്കായി നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷനും നടത്തി.




Post a Comment

0 Comments