Breaking...

9/recent/ticker-posts

Header Ads Widget

പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ രണ്ടാം വാര്‍ഷികാഘോഷം



പാലാ തെക്കേക്കര എസ്എന്‍ഡിപി ശാഖാ യോഗം വക ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ രണ്ടാം വാര്‍ഷികാഘോഷം നടന്നു. പ്രതിഷ്ഠാദിന പൂജകള്‍ക്ക് തന്ത്രി പറവൂര്‍ രാഗേഷ് തന്ത്രികള്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അഷ്ടദ്രവ്യമഹാഗണപതി ഹോമം, കലശപൂജ, മഹാഗുരുപൂജ തുടങ്ങിയ ചടങ്ങുകളാണ് നടന്നത്. പ്രതിഷ്ഠാദിന മഹാസമ്മേളനം സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എജി തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ എന്‍പി സെന്‍ അധ്യക്ഷനായിരുന്നു. എസ്എസ്എല്‍പി പ്‌ളസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ മാണി സി കാപ്പന്‍ എംഎല്‍എ അനുമോദിച്ചു. പിപി മന്‍മഥന്‍ മുഖ്യപ്രഭാഷണം നടത്തി. എഎസ് ജയകുമാര്‍, അനീഷ് ഇരട്ടയാനിയില്‍, ഷിബു കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments