അദ്ധ്യാപകരുടെ അധികാരവും അവകാശവും പുതിയ കാലഘട്ടത്തില്‍ നഷ്ടപ്പെടുന്നത് ആശങ്കാജനകമെന്നും അദ്ധ്യാപകരെ ഇപ്പോള്‍ ടൂഷന്‍ ടീച്ചര്‍ എന്ന നിലയില്‍ മാത്രമാണ് കണക്കാക്കുന്നതെന്നും ഗവ: ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്. വര്‍ത്തമാന കാലഘട്ടത്തില്‍ എല്ലാ ശിക്ഷകളും ഒഴിവാക്കിയതാണ് സമൂഹത്തില്‍ ഇന്നത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപക ദിന വാരാചരണത്തോടനുബന്ധിച്ച് കേരള സംസ്‌കാര വേദി ജില്ലാ കമ്മിറ്റി പാലായില്‍ സംഘടിപ്പിച്ച അദ്ധ്യാപകരെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാര വേദി ജില്ലാ പ്രസിഡണ്ട് ബാബു. ടി.ജോണ്‍ ചടങ്ങില്‍അദ്ധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് അധ്യാപകന്‍ ജോസഫ് വാണിയിടത്തിനെയും മറ്റ് അദ്ധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ്, ടോബിന്‍. കെ.അലക്‌സ്, പെണ്ണമ്മ ജോസഫ്, ബാബു.ടി.ജോണ്‍,രാജന്‍ മുണ്ടമറ്റം, പി.ജെ.ആന്റ്ണി, പി.ജെ. മാത്യു, മാത്തുക്കുട്ടി ചേന്നാട്ട്, മാത്യു .ടി. തെളളി, ജയ്‌സണ്‍മാന്തോട്ടം ,മൈക്കിള്‍ സിറിയക്, ജോര്‍ജ്കുട്ടി ജേക്കബ്, ഷാജി ജോസഫ്, ജോ ജോ സ്‌കറിയാ എന്നിവര്‍ പ്രസംഗിച്ചു.
0 Comments