Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് നിന്നു



ഡ്രൈവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് നിന്നു. ആലപ്പുഴ വികാസ് ഗാര്‍ഡനില്‍ രഞ്ജിത്ത് ചന്ദ്രന്  അപകടത്തില്‍ പരിക്കേറ്റു. യാത്രയ്ക്കിടെ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായത്. കോട്ടയം താഴത്തങ്ങാടി അറുപുഴ പാറപ്പാടം ആറാട്ട് കടവ് ഭാഗത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടമായ  കാര്‍ വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റുകള്‍ ഇടിച്ച് തകര്‍ത്തു.  കാറിന്റെ മുന്‍ ഭാഗം തകര്‍ന്നെങ്കിലും രഞ്ജിത്ത് വലിയ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു നിന്നതിനാല്‍ വാഹനം മീനച്ചിലാറ്റിലേയ്ക്കു പതിക്കാതെ രക്ഷപെട്ടു. അപകടത്തെ തുടര്‍ന്നു പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. ആലപ്പുഴ മുന്‍സിഫ് മജിസ്ട്രേറ്റ് അശ്വതിയുടെ ഭര്‍ത്താവാണ് രഞ്ജിത്ത്.




Post a Comment

0 Comments