ചേര്‍പ്പുങ്കല്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷപരിപാടികള്‍ നടന്നു. ചടങ്ങില്‍ ലൈബ്രറി വൈസ് പ്രസിഡണ്ട് പ്രൊഫസര്‍ സെബാസ്റ്റ്യന്‍ പഴയപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സി എന്‍ രാമചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടക്കല്‍, വാര്‍ഡ് മെമ്പര്‍ മിനി ജെറോം, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി റോയ് ഫ്രാന്‍സിസ്, കെ ടി തോമസ് എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ആറാം വാര്‍ഡ് ആശാവര്‍ക്കര്‍ ബിന്‍സി ഇമ്മാനുവലിനെയും, വനിതാ ലൈബ്രേറിയന്‍ കൊച്ചുറാണി ജോസഫിനെയും ആദരിച്ചു.
0 Comments