മാവേലിയും, പൂക്കളവും ഓണപ്പാട്ടുകളുമായി വിവിധ ഓഫീസുകളില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. 2 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിവിധ ഓഫീസുകളില്‍ ജീവനക്കാര്‍ ഒത്തുചേര്‍ന്ന് ഓണാഘോഷ പരിപാടികള്‍ നടത്തിയത്. പൂക്കളവും, മാവേലി മന്നനും, ജില്ലാ കളക്ട്രേറ്റില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ ശ്രദ്ധയാകര്‍ഷിച്ചു.ജില്ലാ കളക്ടര്‍ ഡോ പി.കെ ജയശ്രീ ഓണസന്ദേശം നല്‍കി. ജീവനക്കാര്‍ ഒത്തുചേര്‍ന്ന് ഓണപ്പാട്ടുകള്‍ പാടിയാണ് ആഘോഷം നടത്തിയത്. ജില്ലാ പഞ്ചായത്തങ്കണത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ പ്രസിഡന്റ് നിര്‍മലാ ജിമ്മി ഉദ്ഘാടനം ചെയ്തു.
0 Comments