ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന്റെ ഓണ വിപണികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു. സപ്ലൈകോ ഏറ്റുമാനൂര്‍ താലൂക്ക് ഓണം ഫെയര്‍ പേരൂര്‍ ജംഗ്ഷനിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലാരംഭിച്ചു. മന്ത്രി വി.എന്‍ വാസവന്‍ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് അദ്ധ്യക്ഷയായിരുന്നു. നഗരസഭാംഗം ശോഭനാകുമാരി, ബാബു ജോര്‍ജ്ജ്, ബിനു ബോസ്, ടോമി പുളിമാന്‍തുണ്ടം, തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ ഓണസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ചന്തകള്‍ക്ക് ഞായറാഴ്ച തുടക്കമാകും.
0 Comments