ഓണത്തിരക്കിനിടയില്‍ ഏറ്റുമാനൂര്‍ ഗതാഗതക്കുരുക്കിലായി. ആംബുലന്‍സുകളും, ബസുകളുമടക്കമുള്ള വാഹനങ്ങള്‍ മണിക്കൂറുകളോളമാണ് വഴിയില്‍ കിടന്നത്. സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ പട്ടിത്താനം ജംഗ്ഷന്‍ വരെ എം.സി റോഡില്‍ ഗതാഗതക്കുരുക്ക് തുടര്‍ന്നപ്പോള്‍ ജനം ദുരിതത്തിലായി. ഗതാഗതം നിയന്ത്രിക്കാന്‍ പോലീസുകാര്‍ എത്താത്തത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയായിരുന്നു. ഗതാഗത നിയന്ത്രണത്തിന് നാട്ടുകാര്‍ ഇറങ്ങേണ്ട സാഹചര്യമാണ് ഏറ്റുമാനൂരില്‍ ഉണ്ടായത്. പ്രദേശവാസികള്‍ ചേര്‍ന്ന് ഏറെ പരിശ്രമത്തിനൊടുവിലാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിഞ്ഞത്.
0 Comments