Breaking...

9/recent/ticker-posts

Header Ads Widget

കടനാട് പഞ്ചായത്തില്‍ പാലിയേറ്റീവ് രോഗീ-ബന്ധു സംഗമവും, ഓണാഘോഷവും



കടനാട് പഞ്ചായത്തില്‍ പാലിയേറ്റീവ് രോഗീ-ബന്ധു സംഗമവും, ഓണാഘോഷവും ശനിയാഴ്ച നടക്കും. 2011-ലാണ് കടനാട് പഞ്ചായത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 152 രോഗികള്‍ക്ക് ഹോം കെയര്‍ പരിചരണം നടത്തിവരുന്നുണ്ട്. ഓണാഘോഷത്തോട് അനുബന്ധിച്ച് ഓണക്കോടിയും, ഓണക്കിറ്റും രോഗികള്‍ക്ക് വിതരണം ചെയ്യും. കൊടുമ്പിടി വിസിബ് ഹാളില്‍ നടക്കുന്ന സമ്മേളനം തോമസ് ചാഴിക്കാടന്‍ എം.പി ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പന്‍ എം.എല്‍.എ ഓണക്കിറ്റ് വിതരണം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, വൈസ് പ്രസിഡന്റ് സെന്‍സി പുതുപ്പറമ്പില്‍, ജയ്‌സണ്‍ പുത്തന്‍കണ്ടം, ജിജി തമ്പി, ജെയ്‌സി സണ്ണി, മധു കുന്നേല്‍, ബിന്ദു വിനു, മെര്‍ലിന്‍ റൂബി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments