പുന്നത്തുറ കമ്പനി കടവ് പാലത്തിന് ശാപമോക്ഷം ആകുന്നു. ഏറ്റുമാനൂര്‍- പുതുപ്പള്ളി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുന്നത്തുറ കമ്പനി കടവ് പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നതിനായി പത്തുകോടി 90 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. തദ്ദേശവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെടുന്നത് എന്നും മന്ത്രി പറഞ്ഞു. അപകടാവസ്ഥയിലായ പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ ദീര്‍ഘകാലമായി പ്രതിഷേധസമരങ്ങള്‍ നടത്തിവരികയായിരുന്നു. മീനച്ചിലാറിന് കുറുകെയുള്ള പുന്നത്തുറ കമ്പനി കടവ് പാലത്തിന്റെ കൈവരികളും അപ്രോച്ച് റോഡും തകര്‍ന്ന നിലയിലുമായിരുന്നു. പാലത്തിന്റെ വീതി കുറവ് മൂലം ഇവിടെ അപകടങ്ങളും പതിവായിരുന്നു.
0 Comments