Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷിക മേഖല വലിയ വെല്ലുവിളികള്‍ നേരിടുന്നതായി തോമസ് ചാഴികാടന്‍ എം.പി



കാര്‍ഷിക മേഖല വലിയ വെല്ലുവിളികള്‍ നേരിടുന്നതായും, ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗം കര്‍ഷകരാണെന്നും തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുവാന്‍ കര്‍ഷകര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കുന്ന നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്പര്‍ കുട്ടനാട് കര്‍ഷക വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നീണ്ടൂരില്‍ സംഘടിപ്പിച്ച കാര്‍ഷിക ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ചാഴികാടന്‍. നീണ്ടൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ സമിതി സെക്രട്ടറി എം.കെ ദിലീപ് അധ്യക്ഷനായിരുന്നു. കുട്ടനാടിനെ കുറിച്ചും, കായല്‍ ,കൃഷി എന്നിവയെ സംബന്ധിച്ചും  കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോക്ടര്‍  കെ.ജി. പത്മകുമാര്‍ വിഷയാവതരണം നടത്തി. കുട്ടനാട് വലിയ പ്രതിസന്ധി നേരിടുകയാണെന്നും ഗൗരവമായ ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടനാട് ജീവിക്കാന്‍ കൊള്ളില്ലാത്ത സ്ഥലം ആയി മാറുന്നു എന്ന് അന്വേഷണ റിപ്പോര്‍ട്ട് ചെറുതായി കാണരുതെന്നും, അദ്ദേഹം പറഞ്ഞു. കുട്ടനാട് മണ്ണിന്റെ മക്കള്‍ മനുഷ്യാധ്വാനത്തിലൂടെ  രൂപപ്പെടുത്തിയ ഇടമാണെന്നും ഡോക്ടര്‍ പത്മകുമാര്‍ പറഞ്ഞു. സമിതി രക്ഷാധികാരി മോഹന്‍ സി ചതുരചിറ, ഡോ. എന്‍.കെ ശശിധരന്‍  ജേക്കബ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments