Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ മോനിപ്പള്ളി വളവില്‍ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു.



കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ മോനിപ്പള്ളി വളവില്‍ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കോട്ടയം മാങ്ങാനം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച വിദേശത്തേയ്ക്ക് പോകുന്നതിന് മുന്നോടിയായി രാമപുരത്തുള്ള വീട്ടിലേയ്ക്ക് പോകും വഴിയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ഒരു കുട്ടിയ്ക്ക് ചെറിയ പരിക്കേറ്റു. കുട്ടിയെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി.




Post a Comment

0 Comments