Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം



കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരുവാതിരകളിയും, പൂക്കള മത്സരവും ഓണാഘോഷ പരിപാടികളെ വര്‍ണാഭമാക്കി. മെഗാ തിരുവാതിരയായിരുന്നു സ്‌കൂളില്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ പ്രത്യേകത. വര്‍ണാഭമായ പൂക്കളങ്ങളാണ് പൂക്കള മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത്. പുലികളിയും, ഓണപ്പാട്ടുകളും ആഘോഷങ്ങള്‍ക്ക് മിഴിവേകി. ഒാണപ്പാട്ടുകള്‍ പാടി, ഓണ സദ്യയുണ്ട് ആഹ്ലാദം നിറഞ്ഞ ഓണാഘോഷ പരിപാടികളില്‍ കുട്ടികളും, അദ്ധ്യാപകരും, രക്ഷിതാക്കളും ഒത്തു ചേര്‍ന്നു. എസ്.പി.സി കേഡറ്റുകളുടെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പായസ വിതരണവും നടത്തി. പ്രിന്‍സിപ്പല്‍ സിന്ധുമോള്‍, ഹെഡ്മാസ്റ്റര്‍ ആര്‍ ബിജുകുമാര്‍, അദ്ധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments